ഹൃദയാഘാതമാണ് മരണ കാരണം. മസ്കത്ത് യുനൈറ്റഡ് കാർഗോ ഉടമ നിയാസിന്റ പിതാവാണ്.
മസ്കറ്റ്: പ്രവാസി മലയാളി ഒമാനില്‍ മരിച്ചു. തൃശൂര്‍ ഇരിങ്ങാലക്കുട വടകുമാക്കര വെള്ളാങ്ങല്ലൂര്‍ കൊച്ചി പറമ്പില്‍ അബ്ദുല്‍ ഖാദര്‍ (69) ആണ് മസ്കറ്റില്‍ മരിച്ചത്. ഹൃദയാഘാതമാണ് മരണ കാരണം. മസ്കത്ത് യുനൈറ്റഡ് കാർഗോ ഉടമ നിയാസിന്റ പിതാവാണ്. മാതാവ്: ഐഷ ബീവി. ഭാര്യ: റംല.
മറ്റൊരു മലയാളിയും കഴിഞ്ഞ ദിവസം ഒമാനില്‍ മരണപ്പെട്ടിരുന്നു. കണ്ണൂര്‍ പെരിങ്ങത്തൂര്‍ പുതിയോട്ടില്‍ പള്ളിക്ക് സമീപം മീത്തലെ കണ്ടച്ചം വലിയത്ത് ഫൈസല്‍ (46) ആണ് അല്‍ഖൂദിലെ സ്വകാര്യ ആശുപത്രിയില്‍ മരിച്ചത്. മസ്കറ്റിലെ സ്വകാര്യ കമ്പനിയില്‍ സെയില്സ്മാനായിരുന്നു ഇദ്ദേഹം. ഭാര്യ: നജ്മ ഫൈസല്‍, പിതാവ്: അബ്ദുല്ല, മാതാവ്: പാത്തൂട്ടി. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് കെഎംസിസി അറിയിച്ചു.
യുഎഇയില്‍ സ്കൂള്‍ ബസ് അപകടത്തില്‍പ്പെട്ട് അഞ്ചുപേര്‍ക്ക് പരിക്ക്
ഷാര്‍ജ: യുഎഇയിലെ ഷാര്‍ജയില്‍ സ്കൂള്‍ ബസ് അപകടത്തില്‍പ്പെട്ട് മൂന്ന് വിദ്യാര്‍ത്ഥികളടക്കം അഞ്ചുപേര്‍ക്ക് പരിക്കേറ്റു. വിദ്യാര്‍ത്ഥികള്‍ക്കും രണ്ട് സൂപ്പര്‍വൈസര്‍മാര്‍ക്കുമാണ് അപകടത്തില്‍ പരിക്കേറ്റത്. വ്യാഴാഴ്ച രാവിലെയാണ് സംഭവം ഉണ്ടായത്.
ഒരു സ്വകാര്യ സ്കൂളിലെ വിദ്യാര്‍ത്ഥികള്‍ സഞ്ചരിച്ച ബസാണ് അപകടത്തില്‍പ്പെട്ടത്. പരിക്കേറ്റവരെ ആശുപത്രിയിലെത്തിച്ച് ചികിത്സ ഉറപ്പാക്കി. മറ്റ് കുട്ടികളുടെ സുരക്ഷ ഉറപ്പാക്കിയതായി അധികൃതര്‍ രക്ഷിതാക്കള്‍ക്ക് വിവരം കൈമാറുകയും ചെയ്തു. സ്കൂള്‍ ബസ് പെട്ടെന്ന് വളവില്‍ തിരിച്ചപ്പോള്‍ നടപ്പാതയിലേക്ക് കയറിയാണ് അപടകമുണ്ടായതെന്ന് ഷാര്‍ജ പൊലീസ് അറിയിച്ചു. ഷാർജ പ്രൈവറ്റ് എജ്യുക്കേഷന്‍ അതോറിറ്റി (എസ് പി ഇ എ) കഴിഞ്ഞവർഷം 2,000 ബസുകളിൽ കാമറകളും സുരക്ഷാ ഉപകരണങ്ങളും സ്ഥാപിച്ചിരുന്നു. കൊവിഡിന് മുമ്പ് തന്നെ ബസുകളിൽ ജിപിഎസ് ഉപകരണങ്ങൾ സ്ഥാപിച്ച് ട്രാക്കിങ് സൗകര്യവും ഏർപ്പെടുത്തിയിരുന്നു.
