27 വർഷമായി അബുദാബിയിലെ സ്വകാര്യ കമ്പനിയിൽ ജോലി ചെയ്ത് വരികയായിരുന്നു.
അബുദാബി: ചികിത്സയിലായിരുന്ന പ്രവാസി മലയാളി മരിച്ചു. കണ്ണൂർ പുതിയങ്ങാടി മൂസയുടെ മകൻ വി കെ ഹംസ (53) ആണ് അൽഐനിൽ നിര്യാതനായത്. അൽ ഐൻ തമാം ഹോസ്പിറ്റൽ ചികിത്സയിലായിരുന്നു ഇദ്ദേഹം. 27 വർഷമായി അബുദാബിയിലെ സ്വകാര്യ കമ്പനിയിൽ ജോലി ചെയ്തു വരികയായിരുന്നു. കുടുംബസമേതം അബുദാബിയിലായിരുന്നു താമസം. ഭാര്യ: സമീഹ, മക്കൾ: അസ്‌ന, ഹാദി, ഹിബ, ആസിം.


