അബഹ: മൊഹായിലിൽ ഹോളോബ്രിക്സ് കമ്പനിയിലുണ്ടായ അപകടത്തിൽ കോഴിക്കോട് സ്വദേശി മരിച്ചു. തിരുവമ്പാടി മുത്തപ്പൻപുഴ സ്വദേശി പളളിയാമ്പിൽ അശോകൻ (50) ആണ് മരിച്ചത്. 25 വർഷമായി സൗദിയിലുള്ള അശോകൻ രണ്ട് വർഷം മുമ്പ് പുതിയ വിസയിൽ ജോലിക്കെത്തിയതായിരുന്നു. 

പിതാവ്: ഗോപിനാഥൻ, മാതാവ്: ലീല, ഭാര്യ:സുജാത. രണ്ട് പെൺകുട്ടികളുണ്ട്. നിയമപരമായ നടപടിക്രമങ്ങൾ പൂർത്തീകരിക്കുവാൻ 
അശോകന്റെ ഭാര്യ സഹോദരൻ ദിലീപ് കുമാറിനൊപ്പം അസീർ പ്രവാസി സംഘം മൊഹായിൽ മേഖല പ്രവർത്തകരായ മുരളി, ഷഫീഖ്, നൗഷാദ് എന്നിവർ രംഗത്തുണ്ട്.