20 വര്‍ഷമായി ബഹ്റൈനില്‍ പ്രവാസിയായിരുന്ന അദ്ദേഹം കൊവിഡ് ബാധിച്ച് രണ്ടാഴ്‍ചയിലധികമായി ചികിത്സയില്‍ കഴിയുകയായിരുന്നു. 

മനാമ: കൊവിഡ് ബാധിച്ച് ബഹ്റൈനില്‍ ചികിത്സയിലായിരുന്ന പ്രവാസി മലയാളി മരിച്ചു. തൃശൂര്‍ സ്വദേശി കാണിപ്പയ്യൂര്‍ പവിത്രന്‍ (51) ആണ് മരിച്ചത്. ഈസ്റ്റ് റിഫയില്‍ ഓട്ടോ ഇലക്ട്രീഷ്യനായി ജോലി ചെയ്‍തുവരികയായിരുന്നു.

20 വര്‍ഷമായി ബഹ്റൈനില്‍ പ്രവാസിയായിരുന്ന അദ്ദേഹം കൊവിഡ് ബാധിച്ച് രണ്ടാഴ്‍ചയിലധികമായി ചികിത്സയില്‍ കഴിയുകയായിരുന്നു. ഭാര്യ - സജിത. മക്കള്‍ - ദിയ പവിത്രന്‍, വേദവ്യാസ്. ഒന്നര മാസം മുമ്പാണ് പവിത്രന്റെ പിതാവ് നാട്ടില്‍ മരണപ്പെട്ടത്. മൃതദേഹം സംസ്‍കരിക്കുന്നതിനുള്ള നടപടികള്‍ കെഎംസിസി ബഹ്റൈന്‍ വിങിന്റെ നേതൃത്വത്തില്‍ പുരോഗമിക്കുന്നു.