റിയാദ്: ശ്വസന സംബന്ധമായ അസുഖത്തെ തുടർന്ന് റിയാദിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്ന മലയാളി യുവാവ് മരിച്ചു. കൊല്ലം കൊട്ടിയം സ്വദേശി ഷമീർ സജീർ (39) ആണ് റിയാദ് ശുമൈസിയിലെ ദാറു ശിഫ ആശുപത്രിയിൽ മരിച്ചത്. ഇവിടെ രണ്ടാഴ്ചയായി വെന്റിലേറ്ററിലായിരുന്നു. 

മാതാവ്: ഫാതിഷ. പിതാവ്: സജീർ. ഭാര്യ: അജ്മി. ഒരുവർഷം മുമ്പാണ് ഷമീർ വിവാഹിതനായത്. മരണാനന്തര നടപടികളുമായി റിയാദ് കെ.എം.സി.സി വെൽഫെയർ വിങ് ചെയർമാൻ സിദ്ദിഖ് തുവ്വൂരിന്റെ നേതൃത്വത്തിൽ മുനീർ മക്കാനി, മജീദ് പരപ്പനങ്ങാടി എന്നിവർ രംഗത്തുണ്ട്.