റിയാദ്​: ജോലിക്കിടെ ദേഹാസ്വാസ്ഥ്യമുണ്ടായ പ്രവാസി മലയാളി ജിദ്ദയിൽ മരിച്ചു. മലപ്പുറം കാളികാവ് പള്ളിശ്ശേരി സ്വദേശി മാവുങ്ങൽ അബ്ദുൽ കരീമാണ്​ (52) ബുധനാഴ്​ച രാവിലെ ഹൃദയാഘാതം മൂലം ആ​ശുപത്രിയിൽ മരിച്ചത്​.

ജോലിക്കിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ജിദ്ദയിലെ സവോള ഷുഗർ ഫാക്ടറി ജീവനക്കാരനായിരുന്നു. റുവൈസിലെ സുലൈമാൻ ഫഖീഹ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നാട്ടിൽ കൊണ്ടുപോകുന്നതിനുള്ള നടപടിക്രമങ്ങൾ നടക്കുന്നു. ഭാര്യ: ആയിശ. മക്കൾ: റഈസ് (റിയാദ്), റിയാസ്.