രണ്ടര മാസമായി ഫര്‍വാനിയ ആശുപത്രിയിലെ വെന്റിലേറ്ററിലായിരുന്നു അദ്ദേഹം. വ്യാഴാഴ്‍ച രാവിലെയാണ് മരണം സംഭവിച്ചത്. 

കുവൈത്ത് സിറ്റി: കുവൈത്തില്‍ ചികിത്സയിലായിരുന്ന പ്രവാസി മലയാളി മരിച്ചു. കോഴിക്കോട് ബാലുശേരി നടുവണ്ണൂര്‍ കാവില്‍ സ്വദേശി പി മുസ്‍തഫ (48) ആണ് മരിച്ചത്. രണ്ടര മാസമായി ഫര്‍വാനിയ ആശുപത്രിയിലെ വെന്റിലേറ്ററിലായിരുന്നു അദ്ദേഹം. വ്യാഴാഴ്‍ച രാവിലെയാണ് മരണം സംഭവിച്ചത്. കുവൈത്ത് കെ.എം.സി.സി അംഗമായിരുന്നു. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള നടപടികള്‍ കെ.എം.സി.സിയുടെ നേതൃത്വത്തില്‍ പുരോഗമിക്കുന്നു.