കുവൈത്ത് സിറ്റി: കുവൈത്തിൽ കൊവിഡ് ബാധിച്ച്‌ ചികിത്സയിലായിരുന്ന മലയാളി യുവാവ്‌ മരിച്ചു. വടകര ലോകനാർകാവ് സ്വദേശി കോമള്ളി ശ്രീ പത്മത്തിൽ അജയൻ (48) ആണ് മരിച്ചത്‌. കൊവിഡ് വൈറസ്‌ ബാധയെ തുടർന്ന്  മിഷ്‌രിഫിലെ ഫീൽഡ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ബാർബർ തൊഴിലാളിയായിരുന്നു.