സലാലയിലെ റസ്റ്റോറന്റില്‍ പാചകക്കാരനായി ജോലി ചെയ്തിരുന്ന അദ്ദേഹത്തിന് കഴിഞ്ഞ ദിവസം രാത്രി താമസ സ്ഥലത്തുവെച്ച് നെഞ്ചുവേദന അനുഭവപ്പെടുകയായിരുന്നു. തുടര്‍ന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. 

മസ്‍കത്ത്: താമസ സ്ഥലത്തുവെച്ച് ഹൃദയാഘാമുണ്ടായതിനെ തുടര്‍ന്ന് ഒമാനില്‍ പ്രവാസി മലയാളി മരിച്ചു. മലപ്പുറം വളാഞ്ചേരി സ്വദേശി അന്‍വര്‍ (47) ആണ് മരിച്ചത്. സലാലയിലെ റസ്റ്റോറന്റില്‍ പാചകക്കാരനായി ജോലി ചെയ്തിരുന്ന അദ്ദേഹത്തിന് കഴിഞ്ഞ ദിവസം രാത്രി താമസ സ്ഥലത്തുവെച്ച് നെഞ്ചുവേദന അനുഭവപ്പെടുകയായിരുന്നു. തുടര്‍ന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പത്ത് വര്‍ഷത്തോളമായി സലാലയില്‍ താമസിച്ചുവരികയായിരുന്നു. മൃതദേഹം ഇന്ന് നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് സുഹൃത്തുക്കള്‍ പറഞ്ഞു.