മസ്കത്ത്: ഹൃദയാഘാതത്തെ തുടര്‍ന്ന് ഒമാനില്‍ പ്രവാസി മലയാളി മരിച്ചു. പാലക്കാട് പട്ടാമ്പി കൊപ്പം കൈപ്പുറം സ്വദേശി അബ്ദുൽ ലത്തീഫ് (60) ആണ്  മസ്കത്തിൽ വെച്ച് മരണപ്പെട്ടത്. ശാരീരിക അസ്വസ്ഥതകള്‍ അനുഭവപ്പെട്ടതിനെ തുടര്‍ന്ന് റൂവിയിലുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.