മസ്‍കത്ത്: ഒമാനില്‍ കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന മലയാളി മരിച്ചു. കോഴിക്കോട് കുറ്റിച്ചിറ പുതിയതോപ്പിലകം ഷുഹൈല്‍ (44) ആണ് മസ്‍കത്തില്‍ മരിച്ചത്.

റുസ്‍താഖിലെ സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്യുകയായിരുന്ന അദ്ദേഹത്തെ രണ്ടാഴ്‍ച മുമ്പാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 15 വര്‍ഷമായി ഒമാനില്‍ പ്രവാസിയായിരുന്നു. പിതാവ് - മുഹമ്മദ് ഷാഫി.  മാതാവ് - ഹാജറ. ഭാര്യ - വാസിഹ. മക്കള്‍ - ഷാസ്, ഷസ, സെന്‍ഷ. കുടുംബവും ഒമാനിലാണ്. മൃതദേഹം ഒമാനില്‍ ഖബറടക്കും.