മസ്‍കത്തിലെ യൂണിവേഴ്‍സിറ്റി ആശുപത്രിയിൽ ചികിത്സയിലിരിക്കവെയായിരുന്നു അന്ത്യം. 

മസ്കത്ത്: കൊവിഡ് ബാധിച്ച് ഒമാനില്‍ ചികിത്സയിലായിരുന്ന മലയാളി മരിച്ചു. കൊല്ലം കണ്ണനല്ലൂർ പള്ളിമൺ സ്വദേശി മംഗലത്ത് വീട്ടിൽ വാസുദേവൻ മകൻ യശോദരൻ (61) ആണ് മരിച്ചത്. മസ്‍കത്തിലെ യൂണിവേഴ്‍സിറ്റി ആശുപത്രിയിൽ ചികിത്സയിലിരിക്കവെയായിരുന്നു അന്ത്യം. കഴിഞ്ഞ 14 വർഷമായി എയർമെക് കമ്പനിയിൽ ജോലി ചെയ്തു വരികയായിരുന്നു. മാതാവ്: ഭവാനി. ഭാര്യ: സതി യശോദരൻ. മക്കൾ: അനൂപ് യശോദരൻ, ആര്യ യശോദരൻ. മൃതദേഹം കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് സൊഹാറിൽ സംസ്‍കരിക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred