റിയാദ്: മലയാളി സ്വർണപ്പണിക്കാരൻ റിയാദിൽ ഹൃദയാഘാതം മൂലം മരിച്ചു. കോഴിക്കോട് കൊടുവള്ളി നെല്ലാങ്കണ്ടി സ്വദേശി ആനപ്പാറക്കല്‍ വിനോദ് (50) ആണ് മരിച്ചത്. റിയാദ് അല്‍ഖര്‍ജ് റോഡിൽ ന്യൂ സനാഇയയിലെ ഒരു കമ്പനിയിലായിരുന്നു ജോലി. 14 വര്‍ഷമായി റിയാദിലുണ്ട്. ഭാര്യ: ഷീബ. മക്കള്‍: വൈഷ്ണവ്, വിസ്മയ. ശുമൈസി ആശുപത്രി മോര്‍ച്ചറിയിലുള്ള മൃതദേഹം നാട്ടിൽ കൊണ്ടുപോകുന്നതിനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കുന്നതിന് കെ.എം.സി.സി സെന്‍ട്രല്‍ കമ്മിറ്റി വെല്‍ഫയര്‍ വിങ് ചെയര്‍മാന്‍ സിദ്ദീഖ് തുവ്വൂര്‍, നജീബ് നെല്ലാങ്കണ്ടി എന്നിവര്‍ രംഗത്തുണ്ട്.