റിയാദ്: മലയാളി റിയാദിൽ നിര്യാതനായി. പാലക്കാട് മണ്ണാര്‍ക്കാട് കരിമ്പ സ്വദേശി സുലൈമാന്‍ കുട്ടി അങ്ങാടിക്കാട്ടില്‍ (51) ആണ്​ മരിച്ചത്​. അസീസിയ്യ മെഡിക്കല്‍ സെന്ററിൽ ജീവനക്കാരനാണ്​. 10 വർഷമായി സൗദിയിലുണ്ട്​. സാമൂഹിക പ്രവർത്തകൻ കൂടിയായ ഇദ്ദേഹം റിയാദ് കെ.എം.സി.സി കരിമ്പ പഞ്ചായത്ത് വൈസ്  പ്രസിഡൻറായിരുന്നു. 

ഭാര്യ: ശറഫുന്നീസ. മക്കൾ: ഷാഹിര്‍ മോന്‍, ഫസ്‌ലാബി. മൃതദേഹം റിയാദില്‍ ഖബറടക്കുന്നതിന് റിയാദ് കെ.എം.സി.സി സെന്‍ട്രല്‍ കമ്മിറ്റി  വെല്‍ഫയര്‍ വിങ്​ ചെയര്‍മാന്‍ സിദ്ദീഖ് തുവ്വൂര്‍, അഷ്റഫ് വെള്ളപ്പാടം എന്നിവരുടെ നേതൃത്വത്തില്‍ കെ.എം.സി.സി ദാറുസ്സലാം വെല്‍ഫയര്‍ വിങ്ങും പാലക്കാട് ജില്ല  കെ.എം.സി.സി ഭാരവാഹികളും രംഗത്തുണ്ട്.