റിയാദ്: രക്തസമ്മര്‍ദം ഉയര്‍ന്ന് അവശനിലയിലായതിനെ തുടര്‍ന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട മലയാളി മരിച്ചു. കൊല്ലം പള്ളിമുക്ക് വടക്കേവിള കയ്യാലക്കൽ തോപ്പുവയൽ വീട്ടിൽ  നവാസ് ബഷീർ (48) ആണ് സൗദി കിഴക്കൻ പ്രവിശ്യയിലെ അൽഹസ്സയിൽ മരിച്ചത്. 

അൽഹസ്സ മസ്‌റോയിയായിൽ താമസിച്ചിരുന്ന നവാസിനെ, നാലു ദിവസം മുൻപ്  രക്തസമ്മർദ്ദം വർദ്ധിച്ചതിനാൽ സുഹൃത്തുക്കൾ ആശുപത്രിയിൽ എത്തിയ്ക്കുകയായിരുന്നു. ആ സമയത്തു സ്‌പോൺസറുടെ നിസ്സഹരണം കാരണം ചികിത്സ കിട്ടാൻ താമസിച്ചുവെന്ന് സുഹൃത്തുക്കൾ പറഞ്ഞു. ആശുപത്രിയിൽ അഡ്‌മിറ്റ്‌ ആയെങ്കിലും ഇന്ന് രാവിലെ മരണം സംഭവിയ്ക്കുകയായിരുന്നു. 

നവയുഗം ജീവകാരുണ്യവിഭാഗത്തിന്റെ നേതൃത്വത്തിൽ മൃതദേഹം നാട്ടിലേക്കയക്കാൻ നടപടികൾ സ്വീകരിച്ചു വരുന്നു. ഭാര്യ: ഷാഹിന. സെയ്താലി, സൽമാൻ എന്നീ രണ്ടു മക്കളുണ്ട്. നവയുഗം സാംസ്ക്കാരികവേദി അൽഹസ്സ മേഖല കമ്മിറ്റി ആക്റ്റിങ് പ്രസിഡന്റ് സിയാദിന്റെ സഹോദരി പുത്രനാണ് നവാസ്.