റിയാദിൽ സ്‍പോൺസറുടെ വീട്ടുജോലിക്കാരനായിരുന്ന ഇദ്ദേഹം ബി.പി കൂടി കുഴഞ്ഞുവീണാണ് ആശുപത്രിയിലായത്. 

റിയാദ്: രക്തസമ്മര്‍ദം കൂടി കുഴഞ്ഞുവീണ് ഒരുമാസമായി റിയാദിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്ന മലയാളി മരിച്ചു. പാലക്കാട് ചളവറ പുളിയനംകുന്ന് സ്വദേശി കരിമ്പനക്കൽ മുഹമ്മദ് (56) ആണ് റിയാദിലെ സൗദി ജർമൻ ആശുപത്രിയിൽ മരിച്ചത്. റിയാദിൽ സ്‍പോൺസറുടെ വീട്ടുജോലിക്കാരനായിരുന്ന ഇദ്ദേഹം ബി.പി കൂടി കുഴഞ്ഞുവീണാണ് ആശുപത്രിയിലായത്. 

ഏഴുവർഷമായി പ്രവാസിയാണ്. പിതാവ്: ആമു, മാതാവ്: ഫാത്തിമ, ഭാര്യ: ബുഷ്‌റ, മക്കൾ: മുഷ്‌ബിറ, മുസ്തഫ, കമർ, മുനവ്വിർ. മരണാനന്തര നിയമ നടപടികൾ പുർത്തിയാക്കാൻ റിയാദ് കെ.എം.സി.സി മലപ്പുറം ജില്ലാ വെൽഫയർ വിങ് ചെയർമാൻ റഫീഖ് പുല്ലൂർ, ജനറൽ കൺവീനർ ഷറഫ് പുളിക്കൽ, റിയാസ് തിരൂർക്കാട് പാലക്കാട് ജില്ലാ കെ.എം.സി.സി ഭാരവാഹികളായ മുത്തുക്കുട്ടി തരൂർ, ബാദുഷ, ഫാറൂഖ്, അസീസ് എന്നിവർ രംഗത്തുണ്ട്. റിയാദിൽ ഖബറടക്കും.