റിയാദ്: കൊവിഡ് ലക്ഷണങ്ങളോടെ ആശുപത്രിയിൽ ചികിത്സയിലായിരുന്ന മലയാളി ഹൃദയാഘാതം മൂലം ജിദ്ദയിൽ മരിച്ചു. ആലുവ പാനായിക്കുളം മേത്താനം പള്ളിമുറ്റത്ത് അബ്ദുറഹ്മാൻ (58) ആണ് മരിച്ചത്. കൊവിഡ് രോഗലക്ഷണങ്ങളുമായി രണ്ടാഴ്‌ച മുമ്പ് ജിദ്ദ ഇബ്നുസീന ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. രോഗം മൂർച്ഛിച്ചതിനെ തുടർന്ന് നാല് ദിവസം മുമ്പ് ജിദ്ദ കിങ് അബ്ദുല്ല മെഡിക്കൽ സിറ്റി ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. അതിനിടക്കാണ് മരണം സംഭവിച്ചത്. 

ജിദ്ദ സനാഇയ്യയിൽ സ്വകാര്യ കമ്പനി ജീവനക്കാരനായിരുന്നു. ഭാര്യ: റംല. മക്കൾ: റഹീന ഇഖ്ബാൽ, ഫാത്വിമ ഷാജഹാൻ, മെഹറുന്നിസ മുനീർ. മൃതദേഹം ജിദ്ദയിൽ ഖബറടക്കുമെന്ന് നടപടിക്രമങ്ങൾക്ക് നേതൃത്വം നൽകുന്ന കെ.എം.സി.സി വെൽഫെയർ വിഭാഗം അംഗങ്ങൾ അറിയിച്ചു.