ദമ്മാം: സൗദി അറേബ്യയിൽ വെച്ച് ജോലിക്കിടെ ഹൃദയാഘാതമുണ്ടായതിനെ തുടര്‍ന്ന് മലയാളി മരിച്ചു. തൃശൂർ കൊടുങ്ങല്ലൂർ, പെരിഞ്ഞനം, ചോപ്പുള്ളിൽ വീട്ടിൽ രാജേഗാപാലാണ് (60) തിങ്കളാഴ്ച രാവിലെ ദമ്മാമിൽ മരിച്ചത്. അൽസാമിൽ അലൂമിനിയം കമ്പനിയിൽ ജീവനക്കാരനായിരുന്ന അദ്ദേഹത്തിന് രാവിലെ ജോലിക്കിടയിൽ നെഞ്ചുവേദന അനുഭവപ്പെടുകയായിരുന്നു. ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ദമ്മാം മെഡിക്കൽ കോംപ്ലക്സ് ആശുപത്രി മോർച്ചറിയിലുള്ള മൃതദേഹം നാട്ടിൽ കൊണ്ടുപോകും. ജയലക്ഷമിയാണ് ഭാര്യ. അഞ്ജലി ഏക മകളാണ്.