റിയാദിൽ നിന്ന്​ 210 കിലോമീറ്റര്‍ അകലെ അൽ ജലാജിൽ എന്ന സ്ഥലത്തായിരുന്നു താമസിച്ചിരുന്നത്.  അഞ്ചുവർഷമായി അൽ ജലാജിലിൽ തോട്ടം തൊഴിലാളിയായി ജോലി ചെയ്തുവരികയായിരുന്നു. 

റിയാദ്: മലയാളി സൗദി അറേബ്യയിൽ ഹൃദയാഘാതം മൂലം മരിച്ചു. കൊല്ലം ആലുംമൂട് സ്വദേശി ചക്കുവരക്കൽ ഹനീഫ കുഞ്ഞിന്റെ മകൻ ഷാജഹാനാണ് (51) മരിച്ചത്​. റിയാദിൽ നിന്ന്​ 210 കിലോമീറ്റര്‍ അകലെ അൽ ജലാജിൽ എന്ന സ്ഥലത്തായിരുന്നു താമസിച്ചിരുന്നത്. അഞ്ചുവർഷമായി അൽ ജലാജിലിൽ തോട്ടം തൊഴിലാളിയായി ജോലി ചെയ്തുവരികയായിരുന്നു. മൃതദേഹം സൗദിയിൽ തന്നെ ഖബറടക്കാനുള്ള നടപടികള്‍ റിയാദ് കെ.എം.സി.സി മലപ്പുറം ജില്ലാ വെൽഫെയർ വിങ് ചെയർമാൻ റഫീഖ് മഞ്ചേരിയുടെയും ഷാജഹാന്റെ സുഹൃത്തുക്കളുടെയും നേതൃത്വത്തിൽ പുരോഗമിക്കുന്നു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred