റിയാദ്: സൗദി അറേബ്യയിലെ ജിസാനില്‍ പ്രവാസി മലയാളി ഹൃദയാഘാതം മൂലം മരിച്ചു. പാലക്കാട് മണ്ണാർക്കാട് സ്വദേശി ചാത്തർ കുന്നിൽ ചന്ദ്രൻ എന്ന ബാബു (46) ആണ് മരിച്ചത്. ശനിയാഴ്ച വൈകുന്നേരെ ഏഴ് മണിയോടെയായിരുന്നു സംഭവം. ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് സഹപ്രവർത്തകർ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി അന്ത്യം സംഭവിക്കുകയായിരുന്നു. 

ബേയ്ഷ് അസാമയിൽ വർക്ക് ഷോപ്പ് ജീവനക്കാരനായിരുന്നു. മൃതദേഹം ബേയ്ഷ് ജനറൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്നു. കെ.എം.സി.സി നേതാവ് ഹാരിസ് കല്ലായിയുടെ നേതൃത്വത്തിൽ മരണാനന്തര നടപടിക്രമങ്ങൾ പുരോഗമിക്കുന്നു.