റിയാദ്: മലയാളി റിയാദിൽ ഹൃദയാഘാതം മൂലം മരിച്ചു. കണ്ണൂർ വളപട്ടണം അരോളി സ്വദേശി സുജയൻ മേപ്പേരിയാണ് (54) ശനിയാഴ്ച ഉച്ചക്ക് മരിച്ചത്. താമസസ്ഥലത്ത് വെച്ച് നെഞ്ച് വേദന അനുഭവപ്പെട്ടതിനെ തുടർന്ന് റബുഅയിലെ അൽഹയാത്ത് നാഷനൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും അൽപ്പസമയത്തിനകം മരണം സംഭവിക്കുകയായിരുന്നു. 

20 വർഷമായി റിയാദിൽ ഇന്റർസോഫ്റ്റ് ഐ.ടി കമ്പനിയിൽ ടെക്‌നിഷ്യനായി ജോലി ചെയ്യുന്ന സുജയൻ വിവാഹമോചിതനാണ്. പരേതരായ നാരായണൻ മേപ്പേരി പിതാവും പദ്‌മിനി മാതാവുമാണ്. മൃതദേഹം നാട്ടിലയക്കാനുള്ള നടപടികൾ ആരംഭിച്ചതായി ഇതേ കമ്പനിയിൽ ജോലി ചെയ്യുന്ന സാമൂഹികപ്രവർത്തകൻ മണി വി. പിള്ള അറിയിച്ചു.