റിയാദ്: ഹൃദയാഘാതം മൂലം മലയാളി റിയാദിൽ മരിച്ചു. എക്സിറ്റ് 18 ലെ സ്വകാര്യ കമ്പനിയിൽ ജീവനക്കാരനായ കോഴിക്കോട് നല്ലളം വെസ്റ്റ് ബസാർ സ്വദേശി വലിയ പറമ്പത്ത് അബ്ദുല്ലത്തീഫ് (51) ആണ് മരിച്ചത്. 25 വർഷമായി റിയാദിലുണ്ട്. ശാഹിദയാണ് ഭാര്യ. മക്കൾ: ഫരീദ, ഫാരിസ്, ഫർഹാൻ. 

അൽഈമാൻ ആശുപത്രി മോർച്ചറിയിലുള്ള മൃതദേഹവുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ ബന്ധുവായ മിറാഷിനെ സഹായിക്കാൻ റിയാദ് കെ.എം.സി.സി സെൻട്രൽ കമ്മിറ്റി വെൽഫയർ വിങ് ചെയർമാൻ സിദ്ദീഖ് തുവ്വൂരും കോഴിക്കോട് ജില്ല കെ.എം.സി.സി പ്രവർത്തകരും രംഗത്തുണ്ട്.