റിയാദ്: സൗദിയിലെ റിയാദിൽ ആലപ്പുഴ സ്വദേശി ഹൃദയാഘാതം മൂലം മരിച്ചു. കല്ലിശ്ശേരി പ്രയാർ മൂത്തേടത്ത് കണിപ്പറമ്പിൽ എം. വർഗീസിന്റെ (കുഞ്ഞുമോൻ) മകൻ മാത്യു വർഗീസ് (ജിജി -49) ആണ് മരിച്ചത്. റിയാദിൽ മെഡിക്കൽ ഷോപ്പ് ജീവനക്കാരനായിരുന്നു.

ഞായറാഴ്ച രാവിലെ നെഞ്ചുവേദനയുണ്ടായതിനെ തുടർന്ന് സ്വകാര്യ ആശുപത്രിയിൽ എത്തിക്കുകയും അവിടെവച്ച് മരണം സംഭവിക്കുകയുമായിരുന്നു. ഭാര്യ ഷീജ. സ്റ്റെഫി, സ്റ്റിജോ എന്നിവർ മക്കളാണ്. നിയമനടപടികൾ പൂർത്തിയാക്കി മൃതദേഹം നാട്ടിൽ കൊണ്ടുപോകുന്നതിനായി സാമൂഹിക പ്രവർത്തകരുടെ നേതൃത്വത്തിൽ ശ്രമം തുടരുന്നു.