റിയാദ്: ഹൃദയാഘാതം മൂലം മലയാളി റിയാദിൽ മരിച്ചു. കോഴിക്കോട് കാപ്പാട് സ്വദേശി ഹുസൈന്‍ പൊയില്‍ (62) ആണ് റിയാദ് ശുമൈസി കിങ് സഊദ് ആശുപത്രിയില്‍ മരിച്ചത്. ഹുസൈൻ 35 വര്‍ഷമായി റിയാദില്‍ ജോലി ചെയ്യുകയായിരുന്നു. ഭാര്യ: സഫിയ. മക്കള്‍: ഫെബിന്‍, ഫാബിത, ഹുദാ. മരുമക്കള്‍: അസ്‌ലം എലത്തൂര്‍ (കുവൈത്ത്), മെഹ്ജബിന്‍ പുളിക്കല്‍ (റിയാദ്). സഹോദരങ്ങള്‍: ആമിന, നഫീസ, പരേതരായ സി.എച്ച്. അഹമ്മദ് കോയ (ദയ), പൊയിൽ ബീവി. ഖബറടക്കുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുന്നു.