റിയാദ്: ഹൃദയാഘാതം മൂലം ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട മലയാളി റിയാദിൽ നിര്യാതനായി. പാലക്കാട് ആലത്തൂർ ഇരട്ടകുളം കുന്നത്ത് പടി സ്വദേശി സക്കീർ (52) ആണ് തിങ്കളാഴ്ച പുലർച്ചെ സനദ് ആശുപത്രിയിൽ മരിച്ചത്. അഞ്ച് വർഷമായി റിയാദിൽ ഹൗസ് ഡ്രൈവറായിരുന്നു. മൃതദേഹം റിയാദിൽ ഖബറടക്കും. 

പിതാവ്: മൊയ്തീൻ, മാതാവ്: ബിഫാത്തിമ, ഭാര്യ: റഷീദ, മക്കൾ: ഷകീബ് ഹുസൈൻ, റിഷാന, നാഷിഫ്. മരണാനന്തര നിയമനടപടികൾ പൂർത്തീകരിക്കാൻ കെ.എം.സി.സി പാലക്കാട് ജില്ല, പട്ടാമ്പി മണ്ഡലം കമ്മിറ്റി ഭാരവാഹികളും ഫൈസൽ ആലത്തൂർ, മലപ്പുറം ജില്ലാ കെ.എം.സി.സി വെൽഫെയർ വിങ് ചെയർമാൻ റഫീഖ് പുല്ലൂർ, ജനറൽ കൺവീനർ ശറഫ് പുളിക്കൽ എന്നിവരും രംഗത്തുണ്ട്.