റിയാദ്​: ഹൃദയാഘാതം മൂലം മലപ്പുറം സ്വദേശി ജിദ്ദയിൽ മരിച്ചു. കാളികാവ് പള്ളിക്കുന്ന് തിരുത്തുമ്മൽ സ്വദേശി മമ്പാടൻ അബ്‍ദുൽ നാസർ (53) ആണ് മരിച്ചത്. ജിദ്ദ അലഗയിലെ താമസ്ഥലത്ത് തിങ്കളാഴ്ച രാത്രി ഉറക്കത്തിൽ ഹൃദയാഘാതം സംഭവിച്ചായിരുന്നു മരണം. പെട്രോൾ സ്‍റ്റേഷൻ ജീവനക്കാരനായിരുന്നു. 30 വർഷമായി പ്രവാസിയായിരുന്ന അദ്ദേഹം പ്രവാസം അവസാനിപ്പിച്ച് ഈ ആഴ്ച നാട്ടിലേക്ക് മടങ്ങാനിരിക്കുകയായിരുന്നു. 

പിതാവ്: മൊയ്‌തീൻ, മാതാവ്: ഫാത്വിമ, ഭാര്യ: ലൈല, മക്കൾ: അസ്മ സുൽത്താന, അസ്ഹദ്, ഇൻഷാദ്, ഇർഷാദ്, മരുമക്കൾ: സമീർ, ഫാത്വിമ, ഫെബിന. കിങ് ഫഹദ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നടപടിക്രമങ്ങൾ പൂർത്തിയാക്കി ജിദ്ദയിൽ ഖബറടക്കുമെന്ന് നിയമനടപടികൾ പൂർത്തീകരിക്കാൻ രംഗത്തുള്ള കെ.എം.സി.സി വെൽഫയർ വിങ് നേതാക്കൾ അറിയിച്ചു.