35 വര്‍ഷമായി ദമ്മാമില്‍ പ്രവാസിയായിരുന്ന അദ്ദേഹം ഖത്തീഫില്‍ സൂപ്പര്‍ മാര്‍ക്കറ്റ് നടത്തിവരികയായിരുന്നു.
റിയാദ്: കൊവിഡ് ബാധിച്ച് സൗദി അറേബ്യയില്‍ ചികിത്സയിലായിരുന്ന പ്രവാസി മലയാളി മരിച്ചു. തൃശൂര്‍ കുമരനെല്ലൂര്‍ ആമ്പക്കാട്ട് വളപ്പില്‍ അബൂബക്കര്‍ (61) ആണ് ദമ്മാമില്‍ മരിച്ചത്. രണ്ടാഴ്‍ച മുമ്പാണ് ദമ്മാം മുവാസാത് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചത്. കഴിഞ്ഞ ദിവസം രാത്രി ആരോഗ്യ നില വഷളായി. ഇന്ന് രാവിലെയോടെയാണ് മരണം സംഭവിച്ചത്.
35 വര്‍ഷമായി ദമ്മാമില്‍ പ്രവാസിയായിരുന്ന അദ്ദേഹം ഖത്തീഫില്‍ സൂപ്പര്‍ മാര്‍ക്കറ്റ് നടത്തിവരികയായിരുന്നു. ഭാര്യ - ജമീല. മക്കള്‍ - ഷഫീഖ്, സഫിയ, സഫീറ, സഫീന. അവധിക്ക് നാട്ടില്‍ പോയിരുന്ന മകന്‍ ഷഫീഖ് ബഹ്റൈനില്‍ ക്വാറന്റീനില്‍ കഴിയുകയാണ്. അദ്ദേഹം ദമ്മാമിലെത്തിയ ശേഷം മൃതദേഹം ദമ്മാമില്‍ തന്നെ ഖബറടക്കും. ഇതിനായുള്ള നടപടിക്രമങ്ങള്‍ പുരോഗമിക്കുന്നതായി സാമൂഹിക പ്രവര്‍ത്തകന്‍ നാസ് വക്കം അറിയിച്ചു.
