റിയാദ്: പനി ബാധിച്ച് സൗദി അറേബ്യയിലെ ജിദ്ദയിൽ ചികിത്സയിലായിരുന്ന മലയാളി മരിച്ചു. പത്തനംതിട്ട വെട്ടൂർ ഇടയാടിയിൽ സലിം (പ്രസന്നൻ 55 വയസ്സ്) ആണ് മരിച്ചത്.  20 വർഷത്തിലേറെയായി  ജിദ്ദ എയർപോർട്ടിൽ ജോലി നോക്കി വരികയായിരുന്നു.
മൃതദേഹം ജിദ്ദ കിംഗ് ഫഹദ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. കൊവിഡ് പരിശോധന നടത്തിയ ശേഷം തുടർ നടപടികൾ സ്വീകരിക്കും.