റിയാദ്: ഹൃദയാഘാതത്തെ തുടര്‍ന്ന് പ്രവാസി മലയാളി സൗദി അറേബ്യയില്‍ മരിച്ചു. തിരുവനന്തപുരം വിളപ്പില്‍ശാല സ്വദേശി രാധാകൃഷ്ണന്‍ (55) ആണ് മരിച്ചത്. ശാരീരിക അസ്വസ്ഥതകളെ തുടര്‍ന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

റിയാദിലെ സ്വകാര്യ സ്കൂളില്‍ ഡ്രൈവറായി ജോലി ചെയ്യുകയായിരുന്ന അദ്ദേഹം തിരുവനന്തപുരം സാന്ത്വനം പ്രവാസി കൂട്ടായ്മയിലെ അംഗമായിരുന്നു. മൃതദേഹം ശുമൈസി ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. നടപടികള്‍ പൂര്‍ത്തിയാക്കാനുള്ള ശ്രമത്തിലാണ് സാമൂഹിക പ്രവര്‍ത്തകരും സുഹൃത്തുക്കളും.