റിയാദ്: സൗദി അറേബ്യയില്‍ ചികിത്സയിലായിരുന്ന പ്രവാസി മലയാളി മരിച്ചു. തിരുവനന്തപുരം ഭഗവതിനട പൂങ്കോട് മേലേകുഞ്ഞുവീട് പ്രകാശന്‍ (57) ആണ് മരിച്ചത്. റിയാദിലെ ആസ്റ്റര്‍ സനദ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

അല്‍ഹായിറില്‍ ജോലി ചെയ്യുകയായിരുന്ന അദ്ദേഹത്തെ ന്യൂമോണിയ ബാധിച്ചതിനെ തുടര്‍ന്ന് രണ്ടാഴ്‍ച മുമ്പാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഭാര്യ - ശ്രീകുമാരി. മക്കള്‍ - ആതിര, അശ്വതി.  മൃതദേഹം സൗദി അറേബ്യയില്‍ തന്നെ സംസ്‍കരിക്കും.  തുടര്‍നടപടികള്‍ പൂര്‍ത്തിയാക്കാനായി സാമൂഹിക പ്രവര്‍ത്തകരായ റാഫി കൊയിലാണ്ടി, നിഅ്‍മത്തുല്ല, നാസര്‍ തുടങ്ങിയവര്‍ രംഗത്തുണ്ട്.