റിയാദ്: മലയാളി റിയാദില്‍ നിര്യാതനായി. പാലക്കാട് ഒറ്റപ്പാലം സ്വദേശി കറുപ്പന്‍ വീട്ടില്‍ ഹുസൈന്‍ (68) ആണ് റിയാദിലെ അസീസിയയില്‍ മരിച്ചത്. ഭാര്യ: നുസൈബ. മക്കള്‍: ഹുസ്‌ന (അബുദാബി), ഹുസ്‌നി (വിദ്യാര്‍ഥി). മൃതദേഹം റിയാദില്‍ ഖബറടക്കും. അതിനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ കെ.എം.സി.സി പാലക്കാട് ജില്ല, പട്ടാമ്പി മണ്ഡലം കമ്മിറ്റി പ്രവര്‍ത്തകരും മലപ്പുറം ജില്ലാ വെല്‍ഫെയര്‍ വിങ് ചെയര്‍മാന്‍ റഫീഖ് പുല്ലൂര്‍, ജനറല്‍ കണ്‍വീനര്‍ ശറഫ് പുളിക്കല്‍ എന്നിവരും രംഗത്തുണ്ട്.