Asianet News MalayalamAsianet News Malayalam

ചികിത്സയിലായിരുന്ന പ്രവാസി മലയാളി മരിച്ചു

സൗദിയുടെ വടക്കന്‍ അതിര്‍ത്തി മേഖലയിലെ അല്‍ഖുറയാത്തിലെ ആശുപത്രിയിലാണ് മരണം. കൊവിഡ് ബാധിച്ചിരുന്നതായി പറയുന്നു.

keralite expatriate died in saudi arabia
Author
Riyadh Saudi Arabia, First Published Jan 26, 2021, 5:11 PM IST

റിയാദ്: അസുഖ ബാധിതനായി സൗദിയില്‍ ചികിത്സയിലായിരുന്ന മലയാളി നിര്യാതനായി. തിരുവനന്തപുരം പോത്തന്‍കോട് നന്നാട്ടുകാവ് സ്വദേശി ഷൈന മന്‍സിലില്‍ അബ്ദുല്‍ കലാം (64)ആണ് മരിച്ചത്. സൗദിയുടെ വടക്കന്‍ അതിര്‍ത്തി മേഖലയിലെ അല്‍ഖുറയാത്തിലെ ആശുപത്രിയിലാണ് മരണം. കൊവിഡ് ബാധിച്ചിരുന്നതായി പറയുന്നു. ഭാര്യ: ജുഹൈറത്ത് ബീവി. മക്കള്‍: ഷൈന, ഷീമര്‍ (ഗള്‍ഫ്). മരുമക്കള്‍: സനോഫര്‍, നിഷ
 

Follow Us:
Download App:
  • android
  • ios