നടന്നു പോവുകയായിരുന്ന അഷ്‍റഫിനെ പിന്നില്‍ നിന്ന് വന്ന വാഹനം ഇടിക്കുകയായിരുന്നു. സംഭവ സ്ഥലത്തുവെച്ചുതന്നെ മരിച്ചു. അപകടമുണ്ടാക്കിയ വാഹനം നിര്‍ത്താതെ പോയി. 

റിയാദ്: സൗദി അറേബ്യയിലുണ്ടായ വാഹനാപകടത്തില്‍ മലയാളി മരിച്ചു. കോഴിക്കോട് നല്ലളം സ്വദേശി അഷ്‍റഫ് (53) ആണ് ജിദ്ദയില്‍ മരിച്ചത്. സഫാഫ ഡിസ്‍ട്രിക്റ്റിലെ ട്രാഫിക് പൊലീസ് സ്റ്റേഷന് സമീപം വെള്ളിയാഴ്‍ച ഉച്ചയ്ക്ക് ശേഷമായിരുന്നു സംഭവം.

നടന്നു പോവുകയായിരുന്ന അഷ്‍റഫിനെ പിന്നില്‍ നിന്ന് വന്ന വാഹനം ഇടിക്കുകയായിരുന്നു. സംഭവ സ്ഥലത്തുവെച്ചുതന്നെ മരിച്ചു. അപകടമുണ്ടാക്കിയ വാഹനം നിര്‍ത്താതെ പോയി. 25 വര്‍ഷമായി ജിദ്ദയില്‍ ജോലി ചെയ്യുകയായിരുന്നു അഷ്‍റഫ്. മൃതദേഹം ജിദ്ദ കിങ് ഫഹദ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. നടപടികള്‍ പൂര്‍ത്തിയാക്കുന്നതിന് ഇന്ത്യന്‍ സോഷ്യല്‍ ഫോറം പ്രവര്‍ത്തകര്‍ രംഗത്തുണ്ട്.