പക്ഷാഘാതം സംഭവിച്ചതിനെ തുടര്‍ന്ന് റിയാദിലെ കിങ് ഫഹദ് മെഡിക്കല്‍ സിറ്റിയില്‍ ചികിത്സയിലായിരുന്നു. 

റിയാദ്: അസുഖ ബാധിതനായി റിയാദിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്ന മലയാളി നിര്യാതനായി. 40 വര്‍ഷമായി സൗദിയില്‍ പ്രവാസിയായ പത്തനംതിട്ട വടശ്ശേരിക്കര സ്വദേശി തോട്ടപ്പുഴ വീട്ടില്‍ അശോക് കുമാര്‍ (68) ആണ് മരിച്ചത്. 

പക്ഷാഘാതം സംഭവിച്ചതിനെ തുടര്‍ന്ന് റിയാദിലെ കിങ് ഫഹദ് മെഡിക്കല്‍ സിറ്റിയില്‍ ചികിത്സയിലായിരുന്നു. ഭാര്യ: ഉഷയാണ്. മക്കള്‍: അജോഷ്, അഞ്ജന. മരുമകള്‍: സ്യാമ. മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള നടപടിക്രമങ്ങളുമായി റിയാദ് ഹെല്‍പ് ഡെസ്‌ക് അംഗങ്ങളായ മുജീബ് കായംകുളം, നവാസ് കണ്ണൂര്‍ എന്നിവര്‍ രംഗത്തുണ്ട്.