ഖമീസ് മുശൈത്ത് സനാഇയ റോഡിലെ മിനി മാര്‍ക്കറ്റില്‍ ജീവനക്കാരനായിരുന്നു. 20 വര്‍ഷത്തോളമായി   സൗദിയില്‍ പ്രവാസിയായ ഇദ്ദേഹം കഴിഞ്ഞ 15 വര്‍ഷമായി ഖമീസ് മുശൈത്തിലാണ്.

റിയാദ്: ന്യൂമോണിയ ബാധിതനായി സൗദിയിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന മലയാളി മരിച്ചു. തെക്കന്‍ സൗദിയിലെ ഖമീസ് മുശൈത്ത് ജി.എന്‍.പി ആശുപത്രിയില്‍ ചികിത്സയിലായിരുന്ന പാലക്കാട് ആലത്തൂര്‍ പുതുക്കോട് തച്ചനകണ്ടി ഗുരുക്കള്‍ ഹൗസില്‍ അബ്ദുല്‍ റസാഖ് (60) ആണ് മരിച്ചത്.

ഖമീസ് മുശൈത്ത് സനാഇയ റോഡിലെ മിനി മാര്‍ക്കറ്റില്‍ ജീവനക്കാരനായിരുന്നു. 20 വര്‍ഷത്തോളമായി സൗദിയില്‍ പ്രവാസിയായ ഇദ്ദേഹം കഴിഞ്ഞ 15 വര്‍ഷമായി ഖമീസ് മുശൈത്തിലാണ്. പിതാവ്: കുഞ്ഞുകുട്ടി ഗുരുക്കള്‍, മാതാവ്: ആയിഷാ ഉമ്മ, ഭാര്യ: ഷഹീദ ബീഗം, മക്കള്‍: ഫാത്തിമ സുഹ്‌റ, ഫാരിഷ. നിയമനടപടികള്‍ പൂര്‍ത്തിയാക്കി മയ്യിത്ത് ഖമീസ് മുശൈത്തില്‍ ഖബറടക്കുന്നതിനുള്ള നടപടികളുമായി മരുമകനും കെ.എം.സി.സി പ്രവര്‍ത്തകരും രംഗത്തുണ്ട്.