റിയാദ്: അവധി കഴിഞ്ഞ് നാട്ടിൽ നിന്ന് സൗദി അറേബ്യയിൽ തിരിച്ചെത്തി ഇരുപതാം ദിവസം മലയാളി മരിച്ചു. ആലപ്പുഴ മണ്ണഞ്ചേരി സ്വദേശി മച്ചുങ്കൽ വീട്ടിൽ പരേതരായ മുഹമ്മദ് കുഞ്ഞ് - അമ്മീൻബി ദമ്പതികളുടെ മകൻ അബ്ദുറഹ്മാൻ (62) ആണ് ഹൃദയാഘാതം മൂലം ഹഫർ അൽബാത്വിനിൽ മരിച്ചത്.

ഹഫറിൽ നിന്നും 200 കിലോമീറ്റർ അകലെ സമൂദ എന്ന സ്ഥലത്തെ ഒരു ഹോട്ടലിൽ ജീവനക്കാരനായിരുന്നു ഇദ്ദേഹം. ദേഹാസ്വാസ്ഥ്യം ഉണ്ടായതിനെത്തുടർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഹഫർ അൽബാത്വിൻ സെൻട്രൽ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ഖബറടക്കുന്നതിന് നിയമസഹായം നൽകുമെന്ന് ഇന്ത്യൻ സോഷ്യൽ ഫോറം പ്രവർത്തകരായ നൗഷാദ് കൊല്ലം, ഷിനുഖാൻ പന്തളം എന്നിവർ അറിയിച്ചു. ഭാര്യ: ആബിദ ബീവി, മക്കൾ: അൻസില, സഫിയത്ത്, സുമയ്യ, മുഹമ്മദ് അജ്മൽ.