കുറച്ചു ദിവസമായി ജിദ്ദ കിങ് അബ്ദുല്‍ അസീസ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ഇദ്ദേഹം തിങ്കളാഴ്ച രാവിലെയാണ് മരിച്ചത്. മൂന്ന് പതിറ്റാണ്ടായി ജിദ്ദയില്‍ പ്രവാസിയായ സെയ്ദ് സുബൈര്‍ അവിടെയൊരു കെട്ടിടത്തില്‍ കാര്യസ്ഥനായി ജോലി ചെയ്യുകയായിരുന്നു.
റിയാദ്: ഹൃദ്രോഗത്തെ തുടര്‍ന്ന് ജിദ്ദയിലെ(Jeddah) ആശുപത്രിയില്‍ ചികിത്സയിലായിരുന്ന മലയാളി മരിച്ചു. കോഴിക്കോട് ബേപ്പൂര്‍ നടുവട്ടം സ്വദേശി സെയ്ദ് സുബൈര്‍ (52) ആണ് മരിച്ചത്.
കുറച്ചു ദിവസമായി ജിദ്ദ കിങ് അബ്ദുല്‍ അസീസ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ഇദ്ദേഹം തിങ്കളാഴ്ച രാവിലെയാണ് മരിച്ചത്. മൂന്ന് പതിറ്റാണ്ടായി ജിദ്ദയില്‍ പ്രവാസിയായ സെയ്ദ് സുബൈര്‍ അവിടെയൊരു കെട്ടിടത്തില്‍ കാര്യസ്ഥനായി ജോലി ചെയ്യുകയായിരുന്നു. പിതാവ്: പരേതനായ കോയിസ്സന്‍, ഭാര്യ: സാജിത (സിജോള്‍), മക്കള്‍: ഹിബ ആമിന (മെഡിക്കല്‍ വിദ്യാര്‍ഥിനി), ഫയ്സ് (ഏഴാം ക്ലാസ് വിദ്യാര്‍ഥി), മറ്റു സഹോദരങ്ങള്‍: ശംസുദ്ദീന്‍, ഹാഷിം, ഫൈസല്‍, ഫാത്തിമ, റബിഅ, റംലത്ത്. ജിദ്ദയില്‍ ഖബറടക്കും.
സൗദി അറേബ്യയില്‍ കാണാതായ മലയാളി വിദ്യാര്‍ത്ഥിയെ കണ്ടെത്തി
റിയാദ്: സൗദി അറേബ്യയില്‍ (Saudi Arabia) ഞായറാഴ്‍ച രാവിലെ മുതല്‍ കാണാതായിരുന്ന മലയാളി വിദ്യാര്‍ത്ഥിയെ (Malayali student) കണ്ടെത്തി. റിയാദ് ഇന്ത്യന്‍ അസോസിയേഷന്‍ (Riyadh Indian Association) അംഗം വിജു വിന്‍സെന്റിന്റെ മകന്‍ അശ്വിനെയാണ് കാണാതായിരുന്നത്. തുടര്‍ന്ന് കുട്ടിക്ക് വേണ്ടി വ്യാപക അന്വേഷണം നടന്നിരുന്നു.
ഞായറാഴ്‍ച രാവിലെ ജോലി കഴിഞ്ഞ് അമ്മ വീട്ടിലെത്തിയപ്പോള്‍ കുട്ടിയെ കാണാനില്ലായിരുന്നു. പിന്നീടാണ് തെരച്ചില്‍ തുടങ്ങിയത്. എന്നാല്‍ പിന്നീട് ഒലയ്യ എന്ന സ്ഥലത്തുനിന്ന് കുട്ടി തന്നെ വീട്ടിലേക്ക് വിളിക്കുകയായിരുന്നു.
