ജോലി ആവശ്യാർഥം റിയാദിലെത്തിയ ബഷീർ കുറച്ചുമാസങ്ങളായി രോഗം ബാധിച്ച് ചികിത്സയിൽ കഴിയുകയായിരുന്നു. 20 വർഷത്തോളമായി പ്രവാസിയായിരുന്ന ഇദ്ദേഹം ഫവാസ് കമ്പനിയിലെ ജീവനക്കാരനാണ്.
റിയാദ്: ബുറൈദയിൽ നിന്ന് ജോലിസ്ഥലം മാറി റിയാദിലെത്തിയ മലയാളി നിര്യാതനായി. കോഴിക്കോട് നന്മണ്ട സ്വദേശി ബഷീർ കുറുമ്പരുകണ്ടി (60) ആണ് അസുഖ ബാധിതനായി ചികിത്സയിൽ കഴിയവേ മരിച്ചത്. ജോലി ആവശ്യാർഥം റിയാദിലെത്തിയ ബഷീർ കുറച്ചുമാസങ്ങളായി രോഗം ബാധിച്ച് ചികിത്സയിൽ കഴിയുകയായിരുന്നു.
20 വർഷത്തോളമായി പ്രവാസിയായിരുന്ന ഇദ്ദേഹം ഫവാസ് കമ്പനിയിലെ ജീവനക്കാരനാണ്. ഭാര്യ: ഹാജിറ, മക്കൾ:- ഷഹീർ, ഷാമിൽ, ജിഹാന. മരുമകൾ:- ഫാത്തിമ. മൃതദേഹം റിയാദ് ദറഇയ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്നു. ബുറൈദയിലെ ജീവകാരുണ്യ പ്രവർത്തനരംഗത്തെ സജീവസാന്നിധ്യമായിരുന്നു സാമൂഹിക പ്രവർത്തകൻ കൂടിയായ ബഷീർ. ഖസീം പ്രവാസി സംഘം കേന്ദ്രകമ്മറ്റി അംഗമാണ്. നടപടി ക്രമങ്ങൾക്കുശേഷം മൃതദേഹം നാട്ടിലെത്തിക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.
