റിയാദ്: പ്രവാസി മലയാളിയെ ബാത്ത് റൂമിൽ കുഴഞ്ഞു വീണ് മരിച്ച നിലയിൽ കണ്ടെത്തി. മലപ്പുറം ഇരുമ്പുഴി സ്വദേശി സുബ്രഹ്മണ്യൻ (50) ആണ് മരിച്ചത്. ശനിയാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. ബാത്ത്റൂമിൽ പോയ സുബ്രഹ്മണ്യൻ ഏറെ നേരം കഴിഞ്ഞും തിരികെ വരാതിരുന്നതോടെ  ഒപ്പം താമസിക്കുന്നവര്‍ അന്വേഷിച്ചപ്പോഴാണ് കുഴഞ്ഞു വീണ് മരിച്ച നിലയിൽ കണ്ടെത്തിയത്. 

തബൂക്ക് ഫൈസലിയയിൽ 24 വർഷമായി ഗ്യാസ് ഷോപ് നടത്തി വരികയായിരുന്നു സുബ്രഹ്മണ്യൻ. പ്രവാസം അവസാനിപ്പിച്ച് ഈ മാസം തന്നെ നാട്ടിൽ പോകാനായി ഫൈനൽ എക്‌സിറ്റ് വിസ അടിച്ച് കാത്തിരിക്കവെയായിരുന്നു മരണം. ഭാര്യ: നിഷ, മക്കൾ: ശ്യംജിത്, ശ്യാമിലി. മൃതദേഹം നാട്ടിൽ കൊണ്ടുപോകുന്നതിനുള്ള നടപടിക്രമങ്ങുമായി 'മാസ് തബൂക്ക്' പ്രവർത്തകർ രംഗത്തുണ്ട്.