ദമ്മാം: സൗദി അറേബ്യയിൽ മലയാളി യുവാവ് ആത്മഹത്യ ചെയ്തു. കണ്ണൂർ കുരിക്കളവളപ്പിൽ വരദൂർ സ്വദേശി മുയ്യം ആബിദിനെ (25) ആണ് തിങ്കളാഴ്ച്ച പുലർച്ചെ ദമ്മാമിലെ താമസസ്ഥലത്ത് ആത്മഹത്യ ചെയ്ത നിലയിൽ കണ്ടത്. ഒരാഴ്ചയായി മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ചിരുന്നത്രെ. ഇതേ തുടർന്ന് നാട്ടുകാരനായ ജുനൈദ് കമ്പനിയുമായി സംസാരിച്ച് രണ്ടു ദിവസത്തിനുള്ളിൽ നാട്ടിൽ വിടാനുള്ള ഒരുക്കങ്ങൾ ചെയ്തു വരികയായിരുന്നു.

അവിവാഹിതനാണ്. ഒരു വർഷം മുമ്പാണ് ദമ്മാമിലെത്തിയത്. പിതാവ്: അഷ്റഫ്. മാതാവ്: അസ്മ. സഹോദരങ്ങൾ: അസീന, ആഷിക്. മൃതദേഹം നാട്ടിൽ കൊണ്ടുപോകാൻ സാമൂഹിക പ്രവർത്തകൻ ഷാജി വയനാടിന്റെയും കണ്ണൂർ കെ.എം.സി.സി പ്രവർത്തകൻ ഫൈസൽ ഇരിക്കൂർ, ഉസ്സൻ കുട്ടി, ജുനൈദ് എന്നിവരുടെയും നേതൃത്വത്തിൽ ശ്രമം നടക്കുന്നു.