റിയാദ്: സൗദി അറേബ്യയില്‍ ജോലി ചെയ്തിരുന്ന മലയാളിയെ താമസ സ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി. തിരുവനന്തപുരം സ്വദേശി ഷിബു (44) ആണ് മരിച്ചത്. അല്‍അഹ്‍സയിലെ താമസ സ്ഥലത്താണ് മൃതദേഹം കണ്ടെത്തിയത്.

സ്വകാര്യ ടാക്സി ഡ്രൈവറായിരുന്ന അദ്ദേഹം 23 വര്‍ഷമായി പ്രവാസിയാണ്. മരണകാരണം വ്യക്തമല്ല. മൃതദേഹത്തിന് ദിവസങ്ങളുടെ പഴക്കമുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. മൃതദേഹം പൊലീസ് ആശുപത്രിയിലേക്ക് മാറ്റി. രണ്ട് മാസം മുമ്പാണ് അദ്ദേഹം നാട്ടില്‍ പോയി തിരികെ വന്നത്.