റിയാദ്: സൗദി അറേബ്യയില്‍ മലയാളിയെ മരിച്ച നിലയില്‍ കണ്ടെത്തി. ഇരിങ്ങാലക്കുട, വെങ്ങാനെല്ലൂര്‍ സ്വദേശി രാജു ഐസക് (55) ആണ് മരിച്ചത്. ദമ്മാമിലെ അമികോ ട്രാവല്‍സില്‍ ജോലി ചെയ്തുവരികയായിരുന്ന അദ്ദേഹം 25 വര്‍ഷമായി സൗദി അറേബ്യയില്‍ താമസിക്കുകയാണ്. ഹൃദയാഘാതമാണ് മരണ കാരണം. മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികള്‍ തൃശൂര്‍ നാട്ടുകൂട്ടത്തിന്റെ നേതൃത്വത്തില്‍ പുരോഗമിക്കുന്നു.