Asianet News MalayalamAsianet News Malayalam

കൊവിഡ് ബാധിച്ച് സൗദി അറേബ്യയിൽ ഒരു മലയാളി കൂടി മരിച്ചു

കൊവിഡ് ബാധിച്ചത് മൂലമുണ്ടായ ശ്വാസതടസം കാരണം ഒരാഴ്‌ചയായി യാംബു ജനറൽ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. സൗദിയിലെ വിവിധ പ്രദേശങ്ങളിൽ 20 വർഷത്തോളമായി പല സ്വകാര്യ കമ്പനികളിലായി ജോലി ചെയ്തിരുന്നു. 

keralite expatriate from malappuram died in saudi arabia due to covid
Author
Riyadh Saudi Arabia, First Published Jul 19, 2020, 12:32 AM IST

റിയാദ്: കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന മലപ്പുറം സ്വദേശി പടിഞ്ഞാറൻ സൗദിയിലെ യാംബുവിൽ മരിച്ചു. പെരിന്തൽമണ്ണ അരക്കുപറമ്പ് അലനല്ലൂർ സ്വദേശി ഓങ്ങല്ലൂർ മുഹമ്മദ് അബൂബക്കർ (57) ആണ് മരിച്ചത്. കൊവിഡ് ബാധിച്ചത് മൂലമുണ്ടായ ശ്വാസതടസം കാരണം ഒരാഴ്‌ചയായി യാംബു ജനറൽ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. സൗദിയിലെ വിവിധ പ്രദേശങ്ങളിൽ 20 വർഷത്തോളമായി പല സ്വകാര്യ കമ്പനികളിലായി ജോലി ചെയ്തിരുന്നു. 

പരേതനായ ഓങ്ങല്ലൂർ അബൂബക്കറാണ് പിതാവ്. മാതാവ്:  ആമിനക്കുട്ടി, ഭാര്യ: ആയിഷ. മക്കൾ: സുൽഫത്ത് റസ്ന, ജസ്‌ന, സൽമാനുൽ ഫാരിസ്. മരുമക്കൾ: ഹാരിസ് പെരിന്തൽമണ്ണ, ശമീർ താഴേക്കോട്. സഹോദരങ്ങൾ: ഉസ്മാൻ, അബ്ദുറസാഖ്, അബ്ദുസ്സലാം, ഷംസുദ്ദീൻ, യൂനുസ്, സൈനുൽ ആബിദ്, സുബൈദ, സഫിയ, ഉമ്മുകുൽസു, ഹസനത്ത്, ജമീല. മൃതദേഹം യാംബുവിൽ തന്നെ ഖബറടക്കാനുള്ള നടപടികൾക്കായി സന്നദ്ധ പ്രവർത്തകർ രംഗത്തുണ്ട്.

Follow Us:
Download App:
  • android
  • ios