മക്ക: സന്ദര്‍ശക വിസയിലെത്തിയ മലയാളി വീട്ടമ്മ സൗദി അറേബ്യയില്‍ മരിച്ചു. മകന്റെയൊപ്പം മക്കയില്‍ താമസിക്കുകയായിരുന്ന കൊല്ലം തച്ചംപറമ്പില്‍ സുഹ്‌റ ബീവി(55)യാണ് മരിച്ചത്.  

കഴിഞ്ഞ മാര്‍ച്ച് ആറിനാണ് ഭര്‍ത്താവിനും മകന്റെ ഭാര്യയ്ക്കും ഒപ്പം സുഹ്‌റ ബീവി മക്കയില്‍ ജോലി ചെയ്യുന്ന മകന്റെ അടുത്തെത്തിയത്. ഉംറ നിര്‍വ്വഹിച്ച് മദീനയും സന്ദര്‍ശിച്ച് തിരിച്ചുപോകാനിരിക്കുകയായിരുന്നു. എന്നാല്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതോടെ യാത്ര മുടങ്ങി. ഒരാഴ്ച മുമ്പ് ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് മക്കയിലെ ഹിറ ഹോസ്പിറ്ററില്‍ ചികിത്സയിലായിരുന്നു. കഴിഞ്ഞ ദിവസം അസുഖം ഭേദമായി തിരികെ വീട്ടില്‍ എത്തി. എന്നാല്‍ വീണ്ടും ശ്വാസതടസ്സമുണ്ടായതിനെ തുടര്‍ന്ന് മരിക്കുകയായിരുന്നു. മൃതദേഹം മക്കയില്‍ തന്നെ ഖബറടക്കും. 

മലയാളി നഴ്സ് ഗൾഫിൽ കൊവിഡ് ബാധിച്ച് മരിച്ചു