കുവൈത്ത് സിറ്റി: കുവൈത്തില്‍ നഴ്‌സ് ഉള്‍പ്പെടെ കൊവിഡ് ബാധിച്ച് രണ്ട് മലയാളികള്‍ കൂടി മരിച്ചു. കുവൈത്തില്‍ നഴ്‌സായ ആലപ്പുഴ സ്വദേശി അന്നമ്മ ചാക്കോ(59), മലപ്പുറം സ്വദേശി ബദറൂല്‍ മുനീര്‍ എന്നിവരാണ് മരിച്ചത്. 

ഞായറാഴ്ച ഉച്ചയ്ക്ക് മുബാറക് അല്‍ കബീര്‍ ആശുപത്രിയിലായിരുന്നു അന്നമ്മയുടെ മരണം സംഭവിച്ചത്. രണ്ട് ദിവസം മുമ്പാണ് കൊവിഡ് ചികിത്സയ്ക്കായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അല്‍ ഷാബ് മെഡിക്കല്‍ സെന്ററിലെ ഹെഡ് നഴ്‌സ് ആയിരുന്നു. അതേസമയം പുതുതായി എണ്ണൂറ്റി മുപ്പത്തെട്ട് പേര്‍ക്ക് കൂടി കുവൈത്തില്‍ കൊവിഡ് സ്ഥിരീകരിച്ചു. 

സൗദിയില്‍ 24 മണിക്കൂറിനിടെ 2399 പേര്‍ക്ക് കൊവിഡ്; ഖത്തറില്‍ 1000ത്തിലധികം പുതിയ കൊവിഡ് രോഗികള്‍