മക്കയില്‍ മസ്ജിദുല്‍ ഹറാമിനടുത്ത് ഹോട്ടലില്‍ ജീവനക്കാരനായിരുന്നു.

റിയാദ്: കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന മലയാളി സൗദി അറേബ്യയിലെ
മക്കയിൽ മരിച്ചു. മലപ്പുറം കൊണ്ടോട്ടി ചീക്കോട് വെട്ടുപാറ സ്വദേശി കോട്ടുമ്മല്‍ അലിരായിന്‍ (50) ആണ് മരിച്ചത്. ഒരു മാസമായി മക്കയിലെ കിങ് അബ്ദുൽ അസീസ് ആശുപത്രിയിൽ ചികിത്സയില്‍ കഴിയുകയായിരുന്നു.
മക്കയില്‍ മസ്ജിദുൽ ഹറാമിനടുത്ത് ഹോട്ടലിൽ ജീവനക്കാരനായിരുന്നു. പിതാവ്: മൂസക്കുട്ടി. മാതാവ്: ആയിഷ. ഭാര്യ: നുസ്‌റത്ത്. മക്കൾ: അജ്മൽ ഫാഹിഖ്, അംജദ്, നബീല ഷെറിൻ, നിഹാന ഷെറിൻ. നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം മക്കയില്‍ ഖബറടക്കുമെന്ന് സഹായവുമായി രംഗത്തുള്ള ജീവകാരുണ്യ പ്രവർത്തകൻ മുജീബ് പൂക്കോട്ടൂർ അറിയിച്ചു.

Add Asianetnews as a Preferred SourcegooglePreferred