ജിദ്ദ ജാമിഅ അൽ അന്തലൂസ് ആശുപത്രിയിൽ ഒരാഴ്ച മുമ്പാണ് ഹൃദയ ശസ്ത്രകിയക്ക് വിധേയനായത്. അതിനെ തുടർന്നുള്ള ചികിത്സയിൽ കഴിയുന്നതിനിടെ വ്യാഴാഴ്ച രാത്രിയായിരുന്നു മരണം.
റിയാദ്: ഹൃദയ ശസ്ത്രക്രിയക്ക് വിധേയമായി ചികിത്സയിലായിരുന്ന മലയാളി ജിദ്ദയിൽ മരിച്ചു. മലപ്പുറം പൂക്കോട്ടൂർ മാണിക്കാംപാറ സ്വദേശി അബ്ദുൽ ഖാദർ ആണ് (58) മരിച്ചത്. ജിദ്ദ ജാമിഅ അൽ അന്തലൂസ് ആശുപത്രിയിൽ ഒരാഴ്ച മുമ്പാണ് ഹൃദയ ശസ്ത്രകിയക്ക് വിധേയനായത്. അതിനെ തുടർന്നുള്ള ചികിത്സയിൽ കഴിയുന്നതിനിടെ വ്യാഴാഴ്ച രാത്രിയായിരുന്നു മരണം.
27 വർഷമായിൽ ജിദ്ദയിൽ പ്രവാസിയായ ഇദ്ദേഹം ജിദ്ദയിലെ ജാമിഅ പ്രദേശത്ത് മിനി സൂപ്പർമാർക്കറ്റ് നടത്തിവരികയായിരുന്നു. ഭാര്യയും നാല് മക്കളുമുണ്ട്. മൃതദേഹം ജിദ്ദയിൽ ഖബറടക്കും. നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ ജിദ്ദ കെ.എം.സി.സി വെൽഫയർ വിങ് കൺവീനർ മുഹമ്മദ് കുട്ടി പാണ്ടിക്കാടിന്റെ നേതൃത്വത്തിലുള്ള ടീമും പൂക്കോട്ടൂർ പഞ്ചായത്ത് കെ.എം.സി.സി പ്രവർത്തകരും കൂടെയുണ്ട്.
