റിയാദ്: വാഹനാപകടത്തിൽ പരിക്കേറ്റ് സൗദി അറേബ്യയിലെ ആശുപത്രിയിൽ ഒരു വർഷത്തിലധികമായി ചികിത്സയിൽ കഴിഞ്ഞ മലയാളി മരിച്ചു. മലപ്പുറം എ.ആർ. നഗർ കൊടുവായൂർ സ്വദേശി പീച്ചൻവീടൻ അഹമ്മദ്‌ ഹാജിയുടെ മകൻ മുഹമ്മദ്‌ ഹാജി (59) ആണ് മദീനയിൽ മരിച്ചത്. മദീനക്ക് സമീപമുണ്ടായ അപകടത്തിലാണ് പരിക്കേറ്റത്. പടിഞ്ഞാറൻ സൗദിയിലെ ഖൈബറിൽ ജനറൽ ആശുപത്രിയിലായിരുന്നു ചികിത്സയില്‍ കഴിഞ്ഞിരുന്നത്. ഭാര്യയും ഏക മകളും നാട്ടിലാണ്.