റിയാദ്​: താമസസ്ഥലത്ത്​ മലയാളി കുഴഞ്ഞുവീണു മരിച്ചു. മലപ്പുറം ചേളാരി മാതാപ്പുഴ ചെനക്കലങ്ങാടി സ്വദേശി മങ്ങാട്ട് ഹംസ (55) ആണ്​ യാമ്പുവിൽ ഞായറാഴ്​ച മരിച്ചത്​. നേരത്തെ​ ഹൃദ്രോഗമുണ്ടായിരുന്നു. ആഞ്ചിയോപ്ലാസ്​റ്റി ചികിത്സ കഴിഞ്ഞ്​ സൗദിയിൽ തിരിച്ചെത്തിയിട്ട്​ മൂന്ന്​ വർഷമായിരുന്നു.

യാമ്പുവിലെ താമസസ്ഥലത്ത് ഞായറാഴ്‌ച ഉച്ചക്ക് ശേഷം കുഴഞ്ഞു വീഴുകയായിരുന്നു. ഉടൻ സുഹൃത്തുക്കൾ യാമ്പു ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും അപ്പോഴേക്കും അന്ത്യം സംഭവിച്ചിരുന്നു. യാമ്പുവിലെ സ്വകാര്യ സ്ഥാപനത്തിൽ ജീവനക്കാരനായിരുന്നു. മൃതദേഹം നാട്ടില്‍കൊണ്ടുപോകും. ഭാര്യ: റുബീന. മക്കള്‍: മുഹമ്മദ് നിഹാല്‍, നാസില്‍ ബീരാന്‍, ഫാത്തിമ ഹിബ. പിതാവ്: കുട്ടിവാവ ഹാജി, മാതാവ്: മലയില്‍ ഫാത്തിമ. സഹോദരങ്ങൾ : അബ്ദുറഹ്മാൻ (ജിദ്ദ), ഷറഫുദ്ദീൻ (ദവാദ്മി ), ഹനീഫ, നജ്മുദ്ദീൻ, സക്കീന,നസീജ, സൈഫുന്നീസ.