മസ്‍കത്ത്: ഒമാനില്‍ ജോലി അന്വേഷിച്ചെത്തിയ മലയാളിയെ താമസ സ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി. കണ്ണൂര്‍ അഞ്ചരക്കണ്ടി സ്വദേശി സഫറുദ്ദീന്‍ (45) ആണ് മരിച്ചത്. ഇദ്ദേഹം അഞ്ച് ദിവസം മുമ്പാണ് ജോലി അന്വേഷിച്ച് സന്ദര്‍ശക വിസയിലെത്തിയത്.

മബേല സംസം ഹൈപ്പര്‍മാര്‍ക്കറ്റിന് സമീപമുള്ള മുറിയില്‍ വ്യാഴാഴ്ച വൈകുന്നേരമാണ് മൃതദേഹം കണ്ടെത്തിയത്. അടുത്ത മുറികളില്‍ താമസിച്ചിരുന്നവര്‍ ജോലി സ്ഥലത്തുവെച്ച് രാവിലെ 10 മണിയോടെ ഫോണ്‍ വിളിച്ചുവെങ്കിലും മറുപടിയുണ്ടായില്ല. തുടര്‍ന്ന് ജോലി കഴിഞ്ഞ് എത്തിയ ശേഷം ഇവര്‍ നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്. പുലര്‍ച്ചെ ഉറക്കത്തിനിടെ മരിച്ചതാണെന്നാണ് കരുതുന്നത്.